അതൊരു വാദ്യസംഗീതമായിരുന്നു.
കുട്ടിക്കാലത്ത്,
കറങ്ങുന്നതിനൊപ്പം നിറം മാറുന്ന
മേശ വിളക്കില്‍ നിന്ന് വന്നെന്റെ
ശാഠ്യങ്ങളടക്കിയിരുന്നത്.
ഉറക്കമില്ലാത്ത ഹോസ്റ്റല്‍ രാത്രികളില്‍
മതിലിനപ്പുറത്ത് നിന്നും
ചെമ്പകസുഗന്ധത്തോടൊപ്പമെന്റെ
കണ്ണുതുടച്ചത്.
ഇന്നലെ വാങ്ങിയ
കോഡ്‌ലെസ്സ് ഫോണിന്റെ
റിംഗ്ടോണായി
ഉമ്മയുടെ മടിത്തട്ടെനിക്ക്
മടക്കി തന്നതും.
Posted by വല്യമ്മായി