(സൂഫിവര്യയായിരുന്ന റാബിയ അദവ്വിയ്യയുടെ Reality എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.)
പ്രണയിക്കുന്ന ഹൃദയങ്ങള്‍ക്കിടയില്‍
ഒരു മുടിനാരിഴക്ക് പോലുമിടമില്ല.
പറയുന്നതല്ല,അനുഭവിച്ചറിയുന്നതാണ് സത്യം.
അനുഭവിക്കാതെയുള്ള വിവരണം അസത്യം.
ഒഴുകി ചേര്‍ന്ന കടലിന്റെ പൂര്‍ണ്ണരൂപം
പുഴയ്ക്കറിയാത്ത പോലെ
നമ്മുടെയസ്തിത്വം നിഷ്ഫലമാക്കുന്ന,
നമ്മെ നിലനിര്‍ത്തുന്ന,
ഈ യാത്രയുടെ കാരണഭൂതനെ
എങ്ങനെ വര്‍ണ്ണിക്കാനാണ്?
പ്രണയിക്കുമ്പോള്‍ രണ്ടാളില്ല, രണ്ടാളുകള്‍ക്കായി ഇടമില്ല എന്ന അര്‍ത്ഥം വരുന്ന വാക്കുകള്‍ കബീറും പറഞ്ഞിട്ടുണ്ട്, ഗുരുവിനോടുള്ള, ദൈവത്തോടുള്ള പ്രണയം കൂടിയാവണം അത്.
അതെ, അനുഭവത്തിലറിയാതെ പറയുന്നതൊക്കെ അസത്യം.
(അനുഭവിച്ചറിയാത്തതാണ് അപകടങ്ങള്‍ വിളിച്ചു വരുത്തുന്നത്.)
ആ സാക്ഷാത്‌കാരം, അലിഞ്ഞുചേരല്‍…… വല്ലാത്ത ആകര്‍ഷണം ഉണ്ടാക്കുന്നു.
(നന്നായി. നന്ദി)
സ്വത്വ൦ചോ൪ന്നാത്മഭാവമൊന്നായ്