സഫലമീ ജന്മം

കാറ്റു പോലെയല്ലോ പായുന്നു ശകടങ്ങള്‍
കത്തി നില്‍പതല്ലോ മദ്ധ്യാഹ്ന സൂര്യനവന്‍
ജീവിതത്തിന്‍ തിരക്കു പിടിച്ചയോട്ടമല്ലോ
പണക്കാര്‍,പാവപ്പെട്ടോര്‍-നാനാ തുറക്കാരവര്‍.

ഇതിനിടയിലായിട്ടൊരു രൂപം,
ജീവിത ഭാരത്തിനാല്‍ കൂനിയ ചുമലുമായ്‌
കയ്യിലൊരു വടിയുമൊരു കാലങ്കുടയുമായ്‌
നടന്നു നീങ്ങുന്നല്ലോ ഒരു വയോധനന്‍.

വാദ്ധ്യാരായിരുന്നയാള്‍,
അക്ഷരമോതിയോതി നാവു തേഞ്ഞവനല്ലോ
ആയുസ്സു മുഴുവനും വെളിച്ചം തെളിച്ചിട്ട്‌,
തന്‍ കണ്ണിലെ വെട്ടം നഷ്ടപ്പെടുത്തിയോനവന്‍.
വാര്‍ദ്ധക്യകാലത്തെ പെന്‍ഷനു വേണ്ടിയയാള്‍
നഗരമദ്ധ്യത്തിലെയോഫീസും തേടിയിറങ്ങി.

അര്‍ക്കനേക്കാളും ചൂടിലുരുകുകയാണയാള്‍;
വീട്ടിലെ പട്ടിണിയും വാര്‍ദ്ധക്യാസ്വാസ്ഥ്യങ്ങളും.
ചുട്ടുപഴുത്തിരിക്കുമക്കോണ്‍ക്രീറ്റു വനത്തിനുള്ളില്‍,
ഒരു പച്ച തുരുത്തിനായ്‌ തിരഞ്ഞൂ ആ കണ്ണുകള്‍
വിശപ്പും ദാഹവും സഹിക്കവയ്യാതെ
തളര്‍ന്നു വീണയാള്‍ ആ ജനമദ്ധ്യത്തില്‍.

ഒട്ടേറെ നാഴിക കടന്നു പോയ്‌
പണിപ്പെട്ടു വൃദ്ധന്‍ കണ്ണുകള്‍ തുറന്നപ്പോള്‍
സൂര്യന്റെ ചൂടില്ല, ചുറ്റും തിരക്കില്ല,
യേസി തന്‍ നേര്‍ത്തയിരമ്പം മാത്രം.

പകച്ചു ചുറ്റും നോക്കേ കേട്ടൂ ഒരു മൊഴി,
“ഇതു ഞാന്‍ ഗോപാലന്‍ ഞാനിന്നിവിടുത്തെ നഗര മേലധികാരി,
പണ്ടത്തെയഞ്ചാം ക്ലാസില്‍ പുസ്തകം കട്ടതിന്ന്
കിട്ടിയൊരടി പാടുകള്‍ ഇപ്പോഴും എന്‍ കയ്യില്‍
അങ്ങു തന്നുപദേശം എന്നുമെന്‍ വഴികാട്ടി,
സത്യധര്‍മ്മാദികള്‍ ഇന്നുമെന്‍ കൂട്ടുകാര്‍”.

അനന്തരമയാള്‍ മൊഴിഞ്ഞതൊന്നും
കൃതാര്‍ത്ഥനാം ഗുരുവര്യന്‍ കേട്ടതില്ല
നിറകണ്ണാലെ തന്‍ ശിഷ്യനെ പുല്‍കുമ്പോള്‍
ആ മനം മന്ത്രിച്ചു,”സഫലമീ ജന്മം”.

(1991)

(1992ല്‍ കുറുമ്പിലാവ് സ്വാമിബോധാനന്ദ ഹൈസ്കൂള്‍ സുവര്‍ണ്ണ ജൂബിലി സോവനീറില്‍ പ്രസിദ്ധീകരിച്ചത്)

Advertisements

4 Responses to സഫലമീ ജന്മം

 1. ഏറനാടന്‍ പറയുക:

  പള്ളിക്കൂടനാളുകളില്‍ രചിച്ചതാണെന്നറിയുമ്പോള്‍ അനുമോദിക്കാതെ സാധിക്കില്ല. കൊച്ചുപ്രായത്തിലിത്രയും മെച്ചമായ വരികള്‍.. നന്നായിരിക്കുന്നുവീ കവിതയും.

 2. sreesobhin പറയുക:

  “നിറകണ്ണാലെ തന്‍ ശിഷ്യനെ പുല്‍കുമ്പോള്‍
  ആ മനം മന്ത്രിച്ചു,”സഫലമീ ജന്മം”.

  കൂടുതല്‍‌ അദ്ധ്യാപകര്‍‌ക്കും പറയാനുണ്ടാകും ഇതു പോലത്തെ കാര്യങ്ങള്‍‌ അല്ലേ?

  നന്നായിരിക്കുന്നു

 3. വേണു പറയുക:

  അദ്ധ്യാപകന്‍‍ തന്‍‍ പരുഷോക്തികേട്ടിട്ടുള്‍ത്താരു കത്താതെ മഹത്വമെത്താ,
  ശാണോപലത്തിന്നുരവാര്‍ന്ന രത്നം ക്ഷോണീശ മൂര്‍ധാവില്‍‍ വിളങ്ങിടുന്നു.

  തീര്‍ച്ചയായിട്ടും ജന്മ സാഫല്യം തന്നെ.:)

 4. sujithbhakthan പറയുക:

  വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

  വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
  ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
  മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
  ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
  വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
  വ്യക്തിയാണു ഞാന്‍.

  ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
  കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
  ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
  ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
  ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

  http://groups.google.com/group/wpbloggers

  ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
  ഒരു കൂട്ടായ്മ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: